SignIn
Kerala Kaumudi Online
Saturday, 20 April 2024 8.02 AM IST

കാമുകന് സമ്മാനം 150 പവനും, ബൈക്കും

ibrahim-badusha

കോട്ടയം: നീതു കാമുകന് സമ്മാനമായി നൽകിയത് 150 പവൻ സ്വർണവും, പൾസർ ബൈക്കും. ഇതെല്ലാം നൽകിയിട്ടും ഇബ്രാഹിം തന്നെ ഒഴിവാക്കുകയാണെന്ന തോന്നലാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വിദേശത്ത് എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന നീതുവിന്റെ ഭർത്താവ് നൽകുന്ന പണം മുഴുവൻ കാമുകനൊപ്പം ആർഭാടജീവിതത്തിനാണ് നീതു ചെലവഴിച്ചിരുന്നത്. എന്നാൽ പണവും സ്വർണവും കൈക്കലാക്കിയ ശേഷം നീതുവിനെ ഉപേക്ഷിക്കാനായിരുന്നു ഇബ്രാഹിമിന്റെ പദ്ധതി. ഇത് തിരിച്ചറിഞ്ഞാണ് നീതു സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്. നീതുവിന്റെ പണവും സ്വർണവും തട്ടിയെടുത്തതിനും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ഇബ്രഹാമിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IBRAHIM BADUSHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.