SignIn
Kerala Kaumudi Online
Tuesday, 24 May 2022 8.40 AM IST

പാട്ടാണ് പ്രാണൻ,​ ഉ​യി​രേ​ ​എ​ന്ന​ ​​ഗാ​ന​ത്തി​ലൂ​ടെ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടു​ന്ന​ നാരായണി ഗോപന്റെ വിശേഷങ്ങൾ

ee
നാരായണി ഗോപൻ

ഉ​യി​രേ​ ​എ​ന്ന​ ​​ഗാ​ന​ത്തി​ലൂ​ടെ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടു​ന്ന​ ഗായിക ​നാ​രാ​യ​ണി​ ​ഗോ​പ​നോ​ടൊ​പ്പം.​

​പ്ര​ശ​സ്‌​ത​ ​ഗാ​യ​ക​ൻ​ ​ക​ല്ല​റ​ ​ഗോ​പ​ന്റെ​ ​മ​ക​ളാ​യ​ ​നാ​രാ​യ​ണി​യുടെ മനസ് നിറയെ പാട്ടാണ്...

ഉ​യി​ർ​ ​തൊ​ടു​ന്ന​ ​ആ​ ​പാ​ട്ടി​ന്റെ​ ​മ​ധു​ര​ത്തി​ലാ​ണി​പ്പോ​ഴും ​ ​മ​ല​യാ​ളി​ക​ൾ.​ ​മി​ന്ന​ൽ​ ​മു​ര​ളി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ഉ​യി​രേ​ ​ഒ​രു​ ​ജ​ന്മം​ ​നി​ന്നെ​ ​അ​റി​യാ​തെ​ ​പോ​കെ​ ​ഞാ​നും​"​ ​എ​ന്ന​ ​പാ​ട്ട് ​സി​നി​മ​ ​ഇ​റ​ങ്ങി​ ​നാ​ളു​ക​ൾ​ ​പി​ന്നി​ട്ടി​ട്ടും​ ​ആ​രു​ടെ​യും​ ​മ​ന​സി​ൽ​ ​നി​ന്നും​ ​മാ​ഞ്ഞു​പോ​യി​ട്ടി​ല്ല.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​റീ​ൽ​സു​ക​ളി​ലു​ൾ​പ്പെ​ടെ​ ​ഈ​ ​പാ​ട്ട് ​പ​ല​ ​രൂ​പ​ങ്ങ​ളി​ൽ​ ​ഓ​രോ​ ​നി​മി​ഷ​വും​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ ​കൊ​ണ്ടി​രി​ക്കു​ന്നു. ​പ്ര​ണ​യ​വും​ ​വി​ര​ഹ​വും​ ​നി​റ​ച്ച് ​മ​നു​ ​മ​ഞ്ജി​ത്ത് ​എ​ഴു​തി​ ​ഹൃ​ദ​യം​ ​കൊ​ണ്ട് ​ഷാ​ൻ​ ​റ​ഹ്‌​മാ​ൻ​ ​ഈ​ണ​മി​ട്ട​ ​ഈ​ ​പാ​ട്ട്പാ​ടി​യ​ത് ​നാ​രാ​യ​ണി​ ​ഗോ​പ​നും​ ​മി​ഥു​ൻ​ ​ജ​യ​രാ​ജു​മാ​ണ്.​ ​ഈ​ ​പാ​ട്ട് ​ന​ൽ​കി​യ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​മ​ന​സു​ ​നി​റ​ച്ച​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​നാ​രാ​യ​ണി.​ ​പ്ര​ശ​സ്‌​ത​ ​ഗാ​യ​ക​ൻ​ ​ക​ല്ല​റ​ ​ഗോ​പ​ന്റെ​ ​ മ​ക​ളാ​ണ് ​നാ​രാ​യ​ണി.​ ​പാ​ട്ടി​നെ​ ​കു​റി​ച്ച് ​ഒ​ന്നും​ ​തീ​രു​മാ​നി​ക്കാ​തി​രു​ന്ന​ ​കാ​ല​ത്ത് പാ​ട്ട് ​തി​രി​കെ​ ​വി​ളി​ച്ച​ ​അ​നു​ഭ​വ​വും​ ​നാ​രാ​യ​ണി​ക്ക് ​പ​റ​യാ​നു​ണ്ട്.

പാ​ട്ട് ​വ​ന്ന​ ​വ​ഴി
സീ​ ​കേ​ര​ള​യി​ൽ​ ​സം​പ്രേ​ക്ഷ​ണം​ ​ചെ​യ്‌​ത​ ​'സ​രി​ഗ​മ​പ​" ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ് ​ഞാ​ൻ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഷാ​ൻ​ ​റ​ഹ്‌​മാ​ൻ​ ​ആ​ ​പ​രി​പാ​ടി​യു​ടെ​ ​വി​ധി​ക​ർ​ത്താ​വാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​എ​ന്റെ​ ​പാ​ട്ട് ​കേ​ട്ട് ​ഇ​ഷ്‌​ട​പ്പെ​ട്ടാ​ണ് ​'​ഉ​യി​രെ​"​ ​എ​ന്ന​ ​പാ​ട്ടി​ന് ​ട്രാ​ക്ക് ​പാ​ടാ​ൻ​ ​വി​ളി​ച്ച​ത്.​ ​കൂ​ടെ​ ​മി​ഥു​ൻ​ ​ചേ​ട്ട​നു​ ​(​മി​ഥു​ൻ​ ​ജ​യ​രാ​ജ്)​ ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​പാട്ട് കേ​ട്ട​പ്പോ​ൾ​ ​ഓ​കെ​യാ​ണെ​ന്ന് ​പ​റ​ഞ്ഞു.​ ​ആ​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​ഷാ​നി​ക്ക​ ​ഒ​രു​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ട്ടു​ണ്ടാ​യി​രു​ന്നു​ ​പാ​ട്ടി​നെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞ്.​ 2019​ ​ലാ​ണ് ​പാ​ട്ട് ​റെ​ക്കാ​ർ​ഡ് ​ചെ​യ്‌​ത​ത്.​ ​

ee
അച്ഛൻ കല്ലറ ഗോപനും അമ്മ ശർമ്മിളയ്‌ക്കുമൊപ്പം നാരായണി ഗോപൻ

കൊ​വി​ഡ് ​കാലത്താണ് ​പാ​ട്ട് ​ഫൈ​ന​ലാ​യ​ത്.​ ​ര​ണ്ടു​വ​ർ​ഷ​ത്തോ​ളം​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നെ​ങ്കി​ലും​ ​പാ​ട്ട് ​കേ​ട്ട് ​ഈ​ ​നി​മി​ഷം​ ​വ​രെ​യു​ള്ള​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളും​ ​ന​ല്ല​ ​വാ​ക്കു​ക​ളും​ ​അ​ത്ര​ ​സ​ന്തോ​ഷം​ ​ത​രു​ന്നു​ണ്ട്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൊ​ക്കെ​ ​റീ​ൽ​സി​ലും​ ​മ​റ്റും​ ​ഈ​ ​പാ​ട്ട് ​ത​ന്നെ​ ​കാ​ണു​മ്പോ​ൾ​ ​ആ​ ​സ​ന്തോ​ഷം​ ​ഇ​ര​ട്ടി​യാ​കു​ന്നു.​ ​നേ​ര​ത്തെ​ ​പാ​ട്ട് ​വ​ന്ന​പ്പോ​ൾ​ ​ഇ​ത്ര​യ​ധി​കം​ ​പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സി​നി​മ​ ​ഇ​റ​ങ്ങി​ ​ആ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പാ​ട്ട് ​പു​റ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​ല​ഭി​ച്ച​ത്.​ ​സം​വി​ധാ​ന​ ​മി​ക​വും​ ​ സി​നി​മ​യു​ടെ​ ​കൂ​ട്ടാ​യ്‌​മ​യു​മെ​ല്ലാം​ ​പാ​ട്ടി​ന്റെ​ ​ഭം​ഗി​യും​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ഷാ​നി​ക്ക​ ​ചെ​യ്‌​ത​ ​പാ​ട്ടു​ക​ളി​ൽ​ ​എ​നി​ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​പാ​ട്ടാ​ണി​ത്.​ ​പാ​ടു​മ്പോ​ൾ​ ​ത​ന്നെ​ ​ന​ല്ലൊ​രു​ ​പാ​ട്ടാ​ണ​ല്ലോ​ ​എന്ന ഇഷ്ടം ​ഈ​ ​പാ​ട്ടി​നോ​ടു​ണ്ട്.​ ​ഒ​രു​പാ​ട് ​ത​വ​ണ​ ​ഞാ​നും​ ​ആ​വ​ർ​ത്തി​ച്ചു​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​മ​ന​സി​ൽ​ ​ത​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​ഫീ​ലിം​ഗ് ​ തോന്നും. അ​തേ​ ​പോ​ലെ​ ​പ്ര​ണ​യം,​ ​വി​ര​ഹം,​ ​വേ​ദ​ന​ ​എ​ന്നി​വ​യൊ​ക്കെ​ ​ഈ​ ​പാ​ട്ടി​ലു​ണ്ട്.​ ​പാ​ടു​മ്പോ​ൾ​ ​സി​നി​മ​യു​ടെ​ ​സി​റ്റു​വേ​ഷ​നെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞു​ ​ത​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​എ​ങ്കി​ൽ​ ​പോ​ലും​ ​സി​നി​മ​ ​ കണ്ടപ്പോഴാണ്​ ​ഈ​ ​പാ​ട്ട് ​ക​ഥ​യു​മാ​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യും​ ​എ​ത്ര​ത്തോ​ളം​ ​അ​ലി​ഞ്ഞു​ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് ​മ​ന​സി​ലാ​കു​ന്ന​ത്.

കൂ​ടെ​ ​നി​ൽ​ക്കു​ന്ന​ ​അ​ച്‌​ഛൻ
കു​ട്ടി​ക്കാ​ല​ത്തെ​ ​​ഏ​റ്റ​വും​ ​തെ​ളി​ച്ച​മുള്ള ഓർമ്മ അ​ച്‌​ഛ​ന്റെ​ ​പാ​ട്ടും​ ​സംഗീത പ​രി​പാ​ടി​ക​ളും​ ​ഒ​ക്കെ​ ​ത​ന്നെ​യാ​ണ്.​ ​വീ​ട്ടി​ൽ​ ​എ​പ്പോ​ഴും​ ​പാ​ട്ടു​ണ്ടാ​യി​രു​ന്നു.​ ​അ​മ്മ​ ​ശ​ർ​മ്മി​ള​യും​ ​സം​ഗീ​തം​ ​പ​ഠി​ച്ച​താ​ണ്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പാ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​ർ​ത്ത​മാ​ന​ങ്ങ​ളും​ ​മി​ക്ക​പ്പോ​ഴു​മു​ണ്ട്.​ ​സം​ഗീ​ത​ത്തോ​ട് ​അ​ന്നു​ ​മു​ത​ലേ​ ​അ​ടു​പ്പ​മു​ണ്ടെ​ങ്കി​ലും​ ​അ​തി​ൽ​ ​ഞാ​ൻ​ ​മു​ന്നോ​ട്ടു​ ​പോ​കു​മോ​ ​എ​ന്ന​ ​ഉ​റ​പ്പൊ​ന്നും​ ​എ​നി​ക്കി​ല്ലാ​യി​രു​ന്നു.​ ​ബാം​ഗ്ളൂ​രി​ൽ​ ​ഒ​രു​ ​എ​ൻ.​ജി.​ഒ​യി​ൽ​ ​ഞാ​ൻ​ ​ജോ​ലി​ ​ചെ​യ്‌​ത​ ​സ​മ​യ​ത്താ​ണ് ​എ​ന്റെ​ ​സ​ന്തോ​ഷം​ ​മു​ഴു​വ​ൻ​ ​സം​ഗീ​ത​ത്തി​ലാ​ണു​ള്ള​തെ​ന്ന​ ​ബോ​ദ്ധ്യം​ ​എ​നി​ക്കു​ണ്ടാ​കു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​ജോ​ലി​ ​വി​ട്ട് ​ഞാ​ൻ​ ​നാ​ട്ടി​ലെ​ത്തു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഈ​ ​റി​യാ​ലി​റ്റി​ ​ഷോ​യു​ടെ​ ​ഓ​ഡി​ഷ​ൻ​ ​ന​ട​ക്കു​ന്ന​ത്.​ ​ഒ​ന്നു​ ​നോ​ക്കാ​മെ​ന്ന് ​വി​ചാ​രി​ച്ചാ​ണ് ​ഓ​ഡി​ഷ​നി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ആ​ ​സ​മ​യ​ത്ത് ​സ​ർ​ക്കാ​രി​ന്റെ​ ​'​കാ​വ​ൽ​"​ ​പ്രൊ​ജ​ക്‌​ടി​ൽ​ ​കേ​സ് ​വ​ർ​ക്ക​റാ​യി​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ചു.​ ​

ggg

പ​ഠ​ന​കാ​ര്യ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​ചെ​യ്യ​ണ​മെ​ന്ന​തി​ൽ​ ​അ​ച്‌​ഛ​ന് ​വ​ലി​യ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​ജോ​ലി​ ​ല​ഭി​ക്കു​ന്ന​തി​ന് ​ന​മ്മ​ൾ​ക്ക് ​ക​ഴി​വു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​ ​കാ​ര്യം​ ​എ​പ്പോ​ഴും​ ​ഓ​ർ​മ്മി​പ്പി​ക്കും.​ ​എ​നി​ക്ക് ​വേ​ണ്ടി​ ​ആ​രു​ടെ​ ​അ​ടു​ത്തെ​ങ്കി​ലും​ ​പ​റ​യു​കയോ ​ ​അ​ങ്ങ​നെ​ ​ഒ​ന്നും​ ​ത​ന്നെ​ ​ചെ​യ്‌​തി​ട്ടോ ഇല്ല. ​ന​മ്മ​ൾ​ ​സ്വ​ന്ത​മാ​യി​ ​ത​ന്നെ​ ​ക​രി​യ​റി​ൽ​ ​മു​ന്നോ​ട്ട് ​പോ​ക​ണ​മെ​ന്ന​ ​പ​ക്ഷ​ക്കാ​ര​നാ​ണ് ​അ​ച്‌​ഛ​ൻ,​ ​അ​താ​ണ് ​ശ​രി​യും.​ ​സം​ഗീ​ത​പ​ഠ​ന​ത്തി​ൽ​ ​ഉ​പേ​ക്ഷ​യു​ണ്ടാ​ക​രു​ത്,​ ​എ​പ്പോ​ഴും​ ​പ​രി​ശീ​ലി​ക്ക​ണ​മെ​ന്നേ​ ​അ​ച്‌​ഛ​ൻ​ ​ഓ​ർ​മ്മി​പ്പി​ക്കാ​റു​ള്ളൂ.​ ​ക​ച്ചേ​രി​ ​ചെ​യ്യാ​നു​ള്ള​ ​ക​ഴി​വു​ണ്ടാ​ക​ണം​ ​എ​ന്നു​ ​മാ​ത്ര​മേ​ ​പ​റ​യാ​റു​ള്ളൂ.​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്ത് ​ഞ​ങ്ങ​ളു​ടെ​ ​മാ​ർ​ക്കി​ലോ​ ​റാ​ങ്കി​ലോ​ ​ഒ​ന്നും​ ​അ​ച്‌​ഛ​ൻ​ ​ആ​കു​ല​പ്പെ​ട്ടി​രു​ന്നി​ല്ല.​ ​ന​ന്നാ​യി​ ​പെ​രു​മാ​റ​ണം​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​വ​ലി​യ​ ​ചി​ട്ട​യാ​യി​രു​ന്നു. അ​ച്‌​ഛ​ന് ​റി​യാ​ലി​റ്റി​ ​ഷോ​ക​ളോ​ട് ​വ​ലി​യ​ ​താ​ത്പ​ര്യ​മി​ല്ല.​ ​പ​ക്ഷേ,​ ​ഞാ​ൻ​ ​മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​കാ​ര്യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​വേ​ണ​മെ​ന്നോ​ ​വേ​ണ്ട​ന്നോ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ല.​ ​റി​സ​ൽ​ട്ട് ​എ​ന്താ​യാ​ലും​ ​അ​ത് ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​പ്രാ​യ​മാ​യി​ട്ടാ​വാം​ ​എ​ന്നു​ ​ക​രു​തി​യാ​ക​ണം.​ ​അ​ച്‌​ഛ​ൻ​ ​എ​ന്റെ​ ​കാ​ര്യ​ത്തി​ലൊ​ന്നും​ ​ഇ​ട​പെ​ടാ​റി​ല്ല.​ ​അ​ച്‌​ഛ​ൻ​ ​ഷോ​ ​ക​ണ്ടി​ട്ടു​ണ്ടോ​ ​എ​ന്നു​ ​പോ​ലും​ ​അ​റി​യി​ല്ല.​ ​ഒ​രു​ ​ത​വ​ണ​ ​ഷോ​യി​ൽ​ ​ഗ​സ്റ്റാ​യി​ ​വ​ന്നി​രു​ന്നു.​ ​

narayani

ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നു

ര​ണ്ടാം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​'​വി​ന്റ​ർ​"​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​പാ​ടി​യ​ത്.​ ​എ​ന്നാ​ൽ​ ​പ്രൊ​ഫ​ഷ​ണ​ലാ​യി​ ​പാ​ടി​യ​ ​ഗാ​നം​ ​'ല​വ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​"​ ​യി​ലെ​ ​'​രാത്തേൻ"​ ​ആ​ണ്.​ ​ഷൈ​ലോ​ക്ക്,​ ​പി​ന്നെ​ ​പ്രീ​സ്റ്റി​ലെ​ ​'​ ​ക​ണ്ണേ​ ​ഉ​യി​രി​ൻ​"​ ​എ​ന്ന​ ​പാ​ട്ട്,​ ​സ​യ​നോ​ര​ ​ഫി​ലി​പ്പി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​'​ആ​ഹാ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​പാ​ടി​യി​ട്ടു​ണ്ട്.​

​യുടെ പതി​വ് പ്രേക്ഷകനായി​രുന്നു ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ൻ​ ​സാ​ർ​. ​അ​ങ്ങ​നെ​യാ​ണ് ​'​പ്രീ​സ്റ്റി​"​ ​ലേ​ക്ക് ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത്.​ ​ഷോ​യി​ൽ​ ​വ​ന്ന​തു​കൊ​ണ്ടു​ ​ത​ന്നെ​യാ​ണ് ​ഈ​ ​പാ​ട്ടു​ക​ളി​ലേ​ക്ക് ​ഞാ​ൻ​ ​എ​ത്തി​പ്പെ​ട്ട​ത്.​ ​'ഉയി​രെ" പാ​ട്ടി​ൽ​ ​കൂ​ടെ​ ​പാ​ടി​യ​ ​മി​ഥു​ൻ​ ​ചേ​ട്ട​ൻ​ ​സീ​ ​കേ​ര​ള​ത്തി​ലെ​ ​റി​യാ​ലി​റ്റി​ ​ഷോ​ ജൂ​റി​യാ​യി​രു​ന്നു.​ ​ഷോയി​ൽ വച്ചാണ് നേരി​ട്ട് ചേട്ടനെ പരി​ചയപ്പെട്ടത്. അന്നു മുതൽ ​ ​എ​ന്റെ​ ​ജ്യേ​ഷ്ഠ​ന്റെ​ ​സ്ഥാ​ന​ത്താ​ണ്.​ ​ പാ​ട്ട് ​എ​പ്പോ​ഴും​ ​കൂ​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​രാ​ള​ല്ല​ ​ഞാ​ൻ,​ ​പ​ഠി​ത്ത​ത്തി​ന്റെ​ ​സ​മ​യ​ത്തൊ​ക്കെ​ ​പാ​ട്ടി​ന് ​ഇ​ട​വേ​ള​യു​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​​ ​മ​ത്സ​ര​ത്തി​ന് ​വ​രു​മ്പോ​ൾ​ ​ഒ​ര​ൽ​പ്പം​ ​ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു.​ ​ഷോ​യി​ൽ​ ​വ​ന്ന​ ​സ​മ​യ​ത്ത് ​ചേ​ട്ട​ൻ​ ​ ത​ന്ന​ ​പി​ന്തു​ണ​ ​ഒ​രു​പാ​ട് ​ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു.​ ​ചേ​ട്ട​ന്റെ​ ​ഭാ​ര്യ​ ​ഇ​ന്ദു​ചേ​ച്ചി​യും​ ​ മ​ക​ൾ​ ​ദക്ഷി​ണയും കുടുംബാംഗങ്ങളെ പോലെയാണ്.പാ​ട്ടാ​ണ് ​ഇ​പ്പോ​ൾ​ ​എ​ല്ലാ​മെ​ല്ലാം പാ​ട്ടി​ൽ​ ​മു​ന്നോ​ട്ടു​ ​പോ​കാനുള്ള തയ്യാറെടുപ്പി​ലാണ്. കുറച്ചു പാട്ടുകൾ ഇനി​ വരാനുണ്ട്. എം.​ ​ജ​യ​ച​ന്ദ്ര​ൻ​ ​സാ​ർ​ ​സം​ഗീ​തം​ ​ന​ൽ​കി​യ​ ​'​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട്"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഞാ​ൻ​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​ഷാ​നി​ക്ക​യു​ടെ​ ​ഒ​രു​ ​മ​റാ​ത്തി​ ​പാ​ട്ടും റി​ലീസാകാനുണ്ട്. ​തി​രു​വ​ന​ന്ത​പു​രം​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​സ​ര​സ്വ​തി​ ​വി​ദ്യാ​ല​യ​ത്തി​ലാ​ണ് ​ഞാ​ൻ​ ​പ​ഠി​ച്ച​ത്.​ ​ അ​ത് ​ക​ഴി​ഞ്ഞ് ​ ക്രൈ​സ്റ്റ് ​ന​ഗ​ർ​ ​കോ​ളേ​ജി​ൽ​ ​ബി.​എ.​ ​ലി​റ്റ​റേ​ച്ച​റും​ ​ല​യോ​ള​ ​കോ​ളേ​ജി​ൽ​ ​എം.​എ​സ്.​ ​ഡ​ബ്ള്യൂ​വും​ ​പൂ​ർ​ത്തി​യാ​ക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, NARAYANI GOPAN, MINNAL MURALI MOVIE SINGER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.