SignIn
Kerala Kaumudi Online
Thursday, 25 April 2024 11.31 AM IST

കോൺഗ്രസിന്റേത് 100 വർഷം പഴക്കമുള്ള ചിന്താഗതി; സർവേക്കല്ല്  പിഴുതാൽ  കെ-റെയിൽ  വരില്ലെന്നാണ്  ചിലരുടെ  ധാരണയെന്നും ഇ  പി  ജയരാജൻ

silver-line

തിരുവനന്തപുരം: ബുദ്ധിമാന്ദ്യം ഉള്ളവർ മാത്രമേ കെ- റെയിൽ പദ്ധതിയെ എതിർക്കുകയുള്ളുവെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ ഇ പി ജയരാജൻ. സർവേക്കല്ല് പിഴുതാൽ കെ-റെയിൽ വരില്ലെന്നാണ് ചിലരുടെ ധാരണയെന്നും ജയരാജൻ പറഞ്ഞു.

സിൽവർ ലൈൻ കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതിയാണ്. പദ്ധതി തീർച്ചയായും യാഥാർത്ഥ്യമാകുമെന്നും ജയരാജൻ പറഞ്ഞു. വിവരദോഷികളും ദീർഘവീക്ഷണമില്ലാത്തവരും എടുത്തുച്ചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നാൽ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും സംഭവിക്കുമെന്നും പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് ജയരാജൻ പറഞ്ഞു. നൂറ് വർഷം മുൻപുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി കോൺഗ്രസ് ഇനിയും നടന്നാൽ പലയിടത്തും തകർന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

പദ്ധതിയെ എതിർക്കുന്നവർ ഏതോ കാലത്തെ ചിന്താഗതികൾ വച്ചുപുലർത്തുന്നവരാണ്. ഇത് ആധുനിക കാലഘട്ടമാണ്. ലോകം വളരുന്നു. അതിനനുസരിച്ച് ചിന്തയും വളരണം. അത്തരത്തിൽ ചിന്തിക്കുന്നവരെല്ലാം പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE, K-RAIL, E P JAYARAJAN, CONGRESS, GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.