നായകനായി യഷും പ്രതിനായകനായി സഞ്ജയ് ദത്തും എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്ടർ 2 ഏപ്രിൽ 14ന് റിലീസ് ചെയ്യും. യഷിന്റെ ജന്മദിനത്തിൽ ചിത്രം റിലീസ് ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കോലർ സ്വർണഖനിയുടെ കഥ പറയുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ ആവേശം ജനിപ്പിക്കും എന്നാണ് വിലയിരുത്തൽ. ഹോംബാലെ ഫിലിംസ് നിർമിച്ച കെ.ജി. എഫ് ചാപ്ടർ 2 ആദ്യ ഭാഗം ഒരുക്കിയ പ്രശാന്ത് നീലാണ് രണ്ടാം ഭാഗത്തിന്റെയും സംവിധാനം.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെ.ജി.എഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. യഷിന്റെ റോക്കിഭായ് രണ്ടാം ഭാഗത്തിലും തകർത്തുവാരുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ഒൻപതുമണിക്കൂർ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാരാണ് ആസ്വദിച്ചത്. ഇരുപതുലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റും ലഭിച്ചു. 2018 ഡിസംബർ 21നാണ് കെ.ജി.എഫ് റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |