SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.59 PM IST

മേഘങ്ങൾക്കരികെ കണ്ടു, മേഘപ്പുലിയെ!

clouded-leopard

കൊഹിമ: നാഗാലാൻഡിലെ ഇന്ത്യ- മ്യാൻമർ അതിർത്തിയ്ക്ക് സമീപം കിഫിരെ ജില്ലയിലെ താനാമീർ എന്ന ഗ്രാമത്തിൽ അപൂർവ ജീവിയായ മേഘപ്പുലിയെ ഗവേഷകർ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 3,700 മീറ്റർ ഉയരത്തിലുള്ള വനമേഖലയിലാണ് മേഘപ്പുലിയെ കണ്ടെത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തിലുള്ള പ്രദേശത്ത് മേഘപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മേഘപ്പുലിയുടെ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഒഫ് ഇന്ത്യ എന്ന എൻ.ജി.ഒ ആണ് ചിത്രങ്ങൾ പകർത്തിയത്. ഇതിനായി 50ലേറെ കാമറകൾ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. സാരാമതീ പർവതത്തോട് ചേർന്ന ഈ പ്രദേശത്ത് നിലവിൽ നാല് മേഘപ്പുലികളെയാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം പൂർണ വളർച്ചയെത്തിയതും രണ്ടെണ്ണം കുട്ടികളുമാണ്. മേഖലയിൽ കൂടുതൽ മേഘപ്പുലികളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം

 മേഘപ്പുലി ( clouded leopard)

 ശാസ്ത്രനാമം - നിയോഫെലിസ് നെബുലോസ

 താനാമീർ ഗ്രാമത്തിലെ യിംഖ്യൂങ്ങ് ഗോത്ര വർഗക്കാരുടെ ഭാഷയായ ചിറിൽ ' ഖെഫാക് " എന്നറിയപ്പെടുന്നു

 മാർജാര കുടുംബത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞവ

 താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത മഴക്കാടുകളിൽ പൊതുവെ കണ്ടുവരുന്നു

 നീളം ഒരു മീറ്റർ വരെ

 ഭാരം 20 കിലോ വരെ

 ഇളം മഞ്ഞ, കടും തവിട്ട് നിറങ്ങളിൽ കാണപ്പെടുന്നു

 ശരീരത്തിൽ മേഘാകൃതിയിലുള്ള അടയാളങ്ങൾ

 നീളം കൂടിയ വാലും പല്ലും

 ചെറിയ കാലുകളും വീതിയേറിയ പാദങ്ങളും

 മരം കയറുന്നതിൽ വിദഗ്ദ്ധർ

 വംശനാശ ഭീഷണി നേരിടുന്നവ

 ഹിമാലയൻ താഴ്‌വരയിലും ഇന്ത്യ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CLOUDED LEOPARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.