SignIn
Kerala Kaumudi Online
Saturday, 20 April 2024 4.04 AM IST

എം. കൃഷ്ണദാസ് മാസ്റ്റർക്ക് മുണ്ടശ്ശേരി സാഹിത്യ അവാർഡ്‌

m-krishnadas-

മണ്ണാർക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് എം. കൃഷ്ണദാസിന്. ഇദ്ദേഹത്തിന്റെ സ്കൂൾ കഥകൾ എന്ന കൃതിക്കാണ് അവാർഡ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മണ്ണാർക്കാട് തെങ്കര ബി.ആർ.സി ട്രെയിനർ ആണ് എം. കൃഷ്ണദാസ്. കാരാകുർശ്ശി സ്വദേശിയായ എം. കൃഷ്ണദാസ് മുഞ്ഞക്കണ്ണി അച്യുതന്റെയും ലക്ഷ്മിയുടെയും മകനാണ്. കാരാകുറുശ്ശി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി അദ്ധ്യാപകൻ, യുറീക്ക പത്രാധിപസമിതി അംഗം, അധ്യാപക സംഘടന, ശാസ്ത്രസാഹിത്യപരിഷത്ത്, വായനശാല പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു. 1995 മുതൽ കാരാകുർശ്ശിയിൽ നിന്നും “അ” എന്ന കുഞ്ഞു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഓരോരോ കഥകൾ, മുത്തൻ കഥകൾ, മിന്നാമിനുങ്ങുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ശാലിനി, അഞ്ജന എം.കെ, അച്യുത് എം.കെ എന്നിവർ മക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.