ശ്രീകൃഷ്ണപുരം: 2018ലെ പ്രളയത്തിൽ തകർന്ന മുതലമൂർഖൻ കടവ് തൂക്കുപാലം, കാഞ്ഞിരായിക്കടവ് തൂക്കുപാലം, കരിമ്പന വരമ്പ് പാലം എന്നിവ പുനർനിർമ്മിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നു വർഷമായിട്ടും ഇവയുടെ നിർമ്മാണം പൂർത്തികരിച്ച് ജനോപകാര പ്രദമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും യോഗം ആരോപിച്ചു. യോഗം കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.എൻ. കൃഷ്ണൻ, കെ. ബാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ, സി.കെ. മുഹമ്മദ്, പി.സി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |