SignIn
Kerala Kaumudi Online
Friday, 29 March 2024 6.06 PM IST

ഉത്തർപ്രദേശിൽ 'ഇരട്ട എൻജിൻ' സർക്കാർ വീണ്ടും അധികാരത്തിൽ വരും,​ തിരഞ്ഞെടുപ്പ് പ്രഖ്യാപനം സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

kk

ലക്നൗ ∙: ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തീയതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്. ‘ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ അനുഗ്രഹത്തോടെയും ‘ഇരട്ട എൻജിൻ സർക്കാരിന്റെ’ നേട്ടങ്ങളുടെ അടിസ്ഥാനത്തിലും ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും’’– അദ്ദേഹം ട്വീറ്റ് ചെയ്തു

ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലാണ് ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നിവയ്ക്കൊപ്പം മാർച്ച് 10നാണ് വോട്ടെണ്ണൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് ഉത്തർപ്രദേശിൽ ബി.ജെ.പി പ്രചാരണത്തിനിറങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UP ELECTION, YOGI ADITYANATH, ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.