കൊച്ചി: ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്ന ഗ്രാമവണ്ടി സർവീസ് ഏപ്രിൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാകും പ്രവർത്തനം. കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള ഷട്ടിൽ സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഗ്രാമവണ്ടികൾ സ്പോൺസർ ചെയ്യാനും സംവിധാനമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിൽ സർവീസ് അനുവദിക്കും. ഓരോ ദിവസത്തേക്കുള്ള ഇന്ധനം സ്പോൺസർ ചെയ്യാൻ കഴിഞ്ഞാൽ പദ്ധതി കൂടുതൽ വിജയത്തിലെത്തിക്കാൻ കഴിയും. സി.എസ്.ആർ ഫണ്ടും സ്പോൺസർഷിപ്പിനായി ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ആരംഭിക്കും. ഘട്ടംഘട്ടമായി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |