അഹമ്മദാബാദ് : തന്റെ വളർത്തുനായയുടെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ചിരാഗ് എന്ന ഡാഗോ പട്ടേൽ ചെലവിട്ടത് ഏഴ് ലക്ഷം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് പട്ടേൽ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.
അഹമ്മദാബാദിലെ മധുവൻ ഗ്രീൻ പാർട്ടി പ്ലോട്ടിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോ വൈറലായതോടെയാണ് ഉടമ അടക്കം കുടുങ്ങിയത്. അതിഥികളിൽ പലർക്കും മാസ്ക് ഇല്ലായിരുന്നു. അലങ്കാരപ്പണികളും ടെന്റുകളുമുൾപ്പെടെ അതിഥികൾക്കായി വൻ സജ്ജീകരണങ്ങളാണ് പാർട്ടിയിൽ ഒരുക്കിയിരുന്നത്.
പാർട്ടിയിൽ ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന്റെ വീഡിയോ പുറത്തായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതും പട്ടേൽ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതും. പാർട്ടിയുടെ സംഘാർകർ അടക്കം 11 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |