SignIn
Kerala Kaumudi Online
Friday, 29 March 2024 6.47 AM IST

ഇത്തവണയും മൂകാംബികയാത്ര ഒഴിവാക്കി ഗാനഗന്ധർവൻ

p

കൊച്ചി: പിറന്നാൾ ദിനത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രസന്ദർശനം ഇത്തവണയും ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ഒഴിവാക്കി. 82-ാം ജന്മദിനം നാളെയാണ്. എല്ലാ പിറന്നാളിനും മൂകാംബിക ദേവിക്കുമുന്നിൽ സംഗീതാർച്ചന നടത്തുക പതിവായിരുന്നു. കൊവിഡ് സാഹചര്യത്തിൽ അമേരിക്കയിൽനിന്നുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ കഴിഞ്ഞവർഷം ആ ചിട്ട മുടങ്ങി. ഒമിക്രോൺ ഭീഷണികൂടി വന്നതോടെ ഇത്തവണയും യാത്ര റദ്ദാക്കി. അരനൂറ്റാണ്ടിലേറെയുള്ള പിറന്നാൾദിന ദർശനമാണ് തുടർച്ചയായി രണ്ടാംവർഷവും മുടങ്ങുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയശേഷം അമേരിക്കയിലെ ഡാലസിലെ വസതിവിട്ട് അദ്ദേഹം എങ്ങോട്ടും പോയിട്ടില്ല.

സഹപാഠി ചേർത്തല ഗോവിന്ദൻകുട്ടിയുമായി ഇന്നലെ രാവിലെ വാട്ട്സ്‌ആപ്പ് വഴി നടത്തിയ സംഭാഷണത്തിനിടെയാണ് നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചകാര്യം യേശുദാസ് അറിയിച്ചത്. "മഹാഗണപതേ പാലയാശുമാം" പങ്കിട്ടാണ് ആത്മസുഹൃത്തുക്കൾ പാടിപ്പിരിഞ്ഞതെന്ന് ഗാനരചയിതാവ് ആർ.കെ. ദാമോദരൻ പറഞ്ഞു.

മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രകളിൽ ആർ.കെ. ദാമോദരൻ യേശുദാസിനെ എല്ലാവർഷവും അനുഗമിച്ചിരുന്നു. മാർച്ച് ആദ്യവാരം ഇന്ത്യയിലേക്ക് വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗാനഗന്ധർവൻ. ഒമിക്രോൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ജന്മദിനത്തിൽ വിശേഷാൽ പൂജകളൊന്നും നടത്താനാവില്ലെന്ന് മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗ പറഞ്ഞതായും ആർ.കെ. ദാമോദരൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YESUDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.