SignIn
Kerala Kaumudi Online
Saturday, 20 April 2024 4.29 AM IST

സ്ത്രീപക്ഷ നവകേരളം: സ്ത്രീശക്തി കലാജാഥ പരിശീലനക്കളരി നാളെ

kudumbasree

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലനക്കളരി നാളെ തിരുവനന്തപുരം മൺവിളയിലെ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുമെന്ന് സ്ത്രീപക്ഷ നവകേരളം കാമ്പെയിൻ അംബാസഡറും സിനിമാ താരവുമായ നിമിഷ സജയൻ അറിയിച്ചു. സംവിധായകൻ ഷാജി എൻ. കരുൺ ഉച്ചയ്ക്ക് രണ്ടിന് പരിശീലനക്കളരി ഉദ്ഘാടനം ചെയ്യും.
നാടകകൃത്തും സംവിധായകനുമായ കരിവെള്ളൂർ മുരളിയാണ് ക്യാമ്പ് ഡയറക്ടർ. ശ്രീജ പെരിങ്ങോട്ടുകര, റഫീക് മംഗലശേരി, സുധി, ശൈലജ പി. അമ്പു, സാംസൺ സിൽവ, നാരായണൻ തുടങ്ങിയവർ പരിശീലകരാകും.
സംസ്ഥാനത്തെ പതിന്നാല് ജില്ലകളിൽ നിന്ന് മൂന്ന് കലാകാരികൾ വീതമാണ് പരിശീലനക്കളരിയിൽ പങ്കെടുക്കുന്നത്. ഇവർ അവരവരുടെ ജില്ലകളിലെ സ്ത്രീശക്തി കലാജാഥകളുടെ പരിശീലകരായിരിക്കും. ഫെബ്രുവരി ആദ്യവാരം എല്ലാ ജില്ലകളിലും സ്ത്രീശക്തി വനിതാ കലാജാഥകൾ പര്യടനം നടത്തും. തദ്ദേശ ഭരണ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാ അയൽക്കൂട്ട പ്രദേശങ്ങളിലേയും കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.