തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന. ഇന്നലെ സംസ്ഥാനത്ത് 5944 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും രോഗികൾ 1000 കടന്നു. വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,08,843 പേർ വീട്/ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിലും 2473 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
23 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികൾക്കും രോഗം ബാധിച്ചു. 16 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 23 വയസുകാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 328 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |