മരട്: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു.ഡബ്ളിയു.ഇ.സി) മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കസേരകൾ നൽകി. ഡോ. ഷിബുവിന് കസേര കൈമാറി നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു.ഡബ്ളിയു.ഇ.സി മരട് മണ്ഡലം പ്രസിഡന്റ് നജീബ് താമരക്കുളം അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട്, രാജി സുമേഷ്, സജീർ നെട്ടൂർ, ജോർജ് ആശാരിപറമ്പിൽ, ഷിജു ആന്റണി, ഫൈസൽ തെക്കേവീടൻ, ജോണി തട്ടാശ്ശേരി, വിജയൻ അയിനിനട, ജോസഫ് ആശാരിപറമ്പിൽ, സുനിത തെക്കേവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |