കോഴഞ്ചേരി : അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന വിദ്യാധിരാജ നഗറിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ നിർവ്വഹിച്ചു. പമ്പാമണൽപ്പുറത്ത് ആചാര്യ സുനിൽ മഹാദേവന്റെയും കുറിയന്നൂർ ദേവരാജൻ ആചാരിയുടെയും നേതൃത്വത്തിൽ ഭൂമിപൂജയും ഗണപതി ഹോമവും നടത്തി. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ. വിക്രമൻപിള്ള, വൈസ് പ്രസിഡന്റുമാരായ മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ. ഹരിദാസ്, ജോയിന്റ് സെക്രട്ടറിമാരായ ഡി. രാജഗോപാൽ, പി.കെ.അനൂപ് കൃഷ്ണൻ, ഖജാൻജി ടി.കെ.സോമനാഥൻ നായർ,പന്തൽ നിർമ്മാണ സമിതി കൺവീനർ കെ. ആർ. ശിവദാസ്, പബ്ലിസിറ്റി കൺവീനർ അനിരാജ് ഐക്കര, അഡ്വ. എം.പി. ശശിധരൻ നായർ, രത്നമ്മ വി. പിള്ള, വി.കെ.രാജഗോപാൽ,അഡ്വ. കെ.ജയവർമ്മ, കെ. കെ.ഗോപിനാഥൻ നായർ, പ്രകാശ് ചരളേൽ, ജഗൻമോഹൻ ദാസ്, കെ. എൻ. സദാശിവൻ നായർ, ജി. രാജ് കുമാർ, എൻ. ശ്രീധരൻ നായർ,കെ.എസ്.സദാശിവൻ നായർ, വിലാസിനി രാമചന്ദ്രൻ,കെ.ആർ.വേണുഗോപാൽ, ഇലന്തൂർ ഹരിദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |