കൊല്ലം: കേരള പാരലൽ കോളജ് അസോസിയേഷന്റെ ജില്ലാ സമ്മേളനം 29,30 തീയതികളിൽ കൊല്ലത്ത് നടക്കും. സാംസ്കാരിക സംഗമങ്ങൾ, സെമിനാറുകൾ, വിജ്ഞാന സദസുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 5ന് നടക്കുന്ന കാവ്യസന്ധ്യ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ (കൊച്ചുപിലാംമൂട്)നടക്കുന്ന ചടങ്ങിൽ അപ്പുമുട്ടറ, സി.വി.പ്രസന്നകുമാർ, ഗണപൂജാരി, ശശിധരൻ കുണ്ടറ, ആറ്റൂർ ശരത്ചന്ദ്രൻ, മണി കെ.ചെന്താപ്പൂര്, വി.എസ്.പ്രസാദ് പെരിനാട് ,പുന്തലത്താഴം ചന്ദ്രബോസ്, പ്രമോദ് കുഴിമതിക്കാട് ആർ.വേണുഗോപാലപിള്ള, വേണു പ്ലാങ്കാലിൽ, ഷീല ബൈജു എന്നിവർ കവിത അവതരിപ്പിക്കും. കെ.പി.സി.എ സെക്രട്ടറി വിനോദ് ഭരതൻ ,ജനറൽ കൺവീനർ ഷാനവാസ്, മീഡിയ സെൽ കൺവീനർ ഗിരീഷ് ജി. മുഖത്തല എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |