മലയിൻകീഴ്: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഓട്ടോറിക്ഷയും തീ കത്തി നശിച്ചു. വിളപ്പിൽശാല നൂലിയോട് വിനോദ് ഭവനിൽ വിനോദിന്റെ വീടിന് മുന്നിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വിനോദിന്റെ സ്കൂട്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുവിന്റെ ഓട്ടോറിക്ഷ ഭാഗികമായി നശിച്ചു. സംഭവസമയത്ത് വിനോദിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിളപ്പിൽശാല പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |