SignIn
Kerala Kaumudi Online
Friday, 19 April 2024 6.18 PM IST

സുരക്ഷാ ഭീഷണി : വാട്സ് ആപ്പിന് നിരോധനം ഏർപ്പെടുത്തി സ്വിറ്റ്സർലന്റ് സൈന്യം

vchhj

ബേൺ : സുരക്ഷാ ഭീഷണിയുള്ളതിനാൽ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് സൈനികരെ വിലക്കി സ്വിറ്റ്സർലന്റ്. വാട്സാപ്പിന് പുറമെ സിഗ്നൽ, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിനും സ്വിസ് സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പകരമായി ത്രീമ എന്ന സ്വദേശി മെസേജിംഗ് സംവിധാനം ഉപയോഗിക്കാനാണ് നിർദ്ദേശം. യു.എസിന്റെ ക്ലൗഡ് ആക്ട് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയിൽ പെടുന്ന കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ അമേരിക്കൻ അധികൃതർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നതിനാലാണ് പുതിയ തീരുമാനം. യൂറോപ്യൻ യൂണിയന്റെ ജി.ഡി.പി.ആർ. നിയമങ്ങൾ പാലിച്ചാണ് ത്രീമ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഈ ആപ്പിന് അമേരിക്കൻ നിയമങ്ങൾ ബാധകമാവില്ല. വിദേശ മൊബൈൽ ആപ്ലിക്കേഷനുകൾ സൈനികർ ഉപയോഗിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന ആശങ്ക ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. 2020ൽ നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയതിനൊപ്പം ഫേസ്ബുക്ക്,സൂം, ഇൻസ്റ്റഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ ഫോണിൽനിന്ന് നീക്കം ചെയ്യണമെന്ന് സൈനികർക്ക് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു.

സൈനികർക്ക് വേണ്ടി മാത്രമായി ആർമി സെക്യൂർ ഇൻഡീജിനസ് മെസേജിങ് ആപ്ലിക്കേഷൻ (അസിഗ്മ )​ എന്ന പേരിൽ ഒരു മെസേജിങ് ആപ്ലിക്കേഷനും ഇന്ത്യൻ സൈന്യം പുറത്തിറക്കിയിട്ടുണ്ട്. സൈനികരുടെ ആഭ്യന്തര നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ മാത്രമുപയോഗിക്കാനാണ് ഈ സേവനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.