തിലക് മൈതാൻ: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. രാത്രി 7.30 മുതൽ തിലക് മൈതാനിലാണ് മത്സരം. 9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്താണിപ്പോൾ. മത്സരത്തിൽ ജയിച്ചാൽ ഹൈദരാബാദിന് ഒന്നാം സ്ഥാനത്തെത്താം. ഇത്രയും മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാമതാണ്. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |