തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും സുധാകരന് കമ്മീഷൻ ഓർമവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു.
ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ച് വർഷവും കമ്മീഷൻ വാങ്ങി മുഖ്യമന്ത്രി നാടിനെ കൊള്ളയടിച്ചെന്ന ആരോപണം രണ്ടാം പിണറായി സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതിന് തുല്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.
എന്തിനും ഏതിനും അഴിമതി നടത്തുന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണ്. രണ്ടാം യു പി എ സർക്കാരിന്റെ കാലത്തെ പ്രവർത്തികൾ കാരണമാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഗതിപിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം പോയി കാണണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |