പ്രമാടം : സൗത്ത് ഇന്ത്യ കബഡി ടൂർണമെന്റ് 15, 16 തീയതികളിൽ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രമാടം ഗ്രാമപഞ്ചായത്തും രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
15 ന് വൈകിട്ട് നാലിന് ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിക്കും. 16ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ സമ്മാനദാനം നിർവ്വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |