SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.41 PM IST

കെ-റെയിൽ: വ്യക്തത വേണമെന്ന് മർച്ചന്റ്‌സ് ചേംബർ

df

കൊച്ചി: സർക്കാർ വിഭാവനം ചെയ്യുന്ന കെ. റെയിൽ പദ്ധതിയിൽ കുറേക്കൂടി വ്യക്തത വരുത്തണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴസ് (കെ.എം.സി.സി) ആവശ്യപ്പെട്ടു. പദ്ധതി വിവരിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പർക്ക പരിപാടികൾ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പറഞ്ഞു. ആരൊക്കെ എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ജനാധിപത്യസംവിധാനത്തിന് നിരക്കുന്നതല്ല. പദ്ധതി വിശദീകരിക്കുന്നതിനും അഭിപ്രായ സമന്വയത്തിനും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വ്യാപാര മേഖലയെ അവഗണിച്ചത് പ്രതിഷേധാർഹമാണ്. കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ ക്ഷണിക്കാതിരുന്നത് ന്യായീകരിക്കാനാവില്ല. സർക്കാരിന് പ്രത്യേക താത്പര്യമുള്ള ഏതാനും പേരെ മാത്രം വിളിച്ച് യോഗം നടത്തിയതിൽ പ്രതിഷേധവും അമർഷവുമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KMCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.