കൊച്ചി: വനിതാ സംരംഭകർക്കും പട്ടികജാതി, പട്ടിക വർഗ ലഘു ചെറുകിട (എം.എസ്. ഇ) സംരംഭകർക്കുമായി കൊച്ചി കപ്പൽശാലയും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യും സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കപ്പൽശാല ചീഫ് വിജിലൻസ് ഓഫീസർ എസ്. ഉമാ വെങ്കടേശൻ ഉദ്ഘാടനം ചെയ്തു. കപ്പൽശാല ജനറൽ മാനേജർ എസ്. ഹരികൃഷ്ണൻ, ഫിക്കി സീനിയർ അസിസ്റ്റന്റ് ഡയറക്ടർ പ്രീതി മേനോൻ എന്നിവർ സംസാരിച്ചു. മനേഷ് മോഹൻ ക്ളാസെടുത്തു. കപ്പൽശാലയുടെ പ്രത്യേക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |