പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രതിനിധി സമ്മേളനം പാലക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവിൻ ശിവദാസ്, യോഗം ഡയറക്ടർമാരായ ജി.രവീന്ദ്രൻ, പി.മുരുകൻ, വി.രാജേഷ്, യൂത്ത്മൂവ്മെന്റ് ജില്ലാ ട്രഷറർ ഹരിഹരസുതൻ, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ പ്രജീഷ് പ്ലാക്കൽ, വിനീഷ് പള്ളവക്കാട്, ഗിരീഷ് വാഴക്കോട്, എ.അനിൽകുമാർ, ഗിരീഷ് പള്ളത്തേരി, സുനിൽകുമാർ, എസ്.ചന്ദ്രശേഖരൻ, ശബരിദാസ്, രഘു, ജി.പ്രത്യുഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് ശാഖാതലങ്ങളിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും യുവാക്കളെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുമെന്ന് യോഗം വിലയിരുത്തി. കേരളത്തിൽ അക്രമ രാഷ്ട്രീയവും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. യുവാക്കളെ ഗുരുദേവ ദർശനങ്ങളിലൂടെ ശക്തിപ്പെടുത്തലാണ് ഇതിനുള്ള ഏക പോംവഴിയെന്നും യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |