പഴയങ്ങാടി: നാടക പ്രവർത്തകനും സിനിമാ-സീരിയൽ നടനുമായ പപ്പൻ ചിരന്തന എന്ന പാലങ്ങാട്ട് വീട്ടിൽ പദ്മനാഭൻ (68) നിര്യാതനായി. ദീർഘകാലം കോഴിക്കോട് ചിരന്തന തിയേറ്റേഴ്സിൽ നടനായി പ്രവർത്തിച്ചു.
എൻഡോസൾഫാൻ ഇരകളുടെ കഥ പറയുന്ന അമീബ എന്ന സിനിമയിൽ ശ്രദ്ധേയവേഷം ചെയ്ത പപ്പൻ ചിരന്തന നിരവധി അമേച്വർ നാടകങ്ങളുടെ സംവിധായകനും ഷോർട്ട് ഫിലിം അഭിനേതാവുമായിരുന്നു. സ്നേഹവീട്, ചായില്യം, പേടിത്തൊണ്ടൻ എന്നീ സിനിമകളിലും അഭിനയിച്ചു. പ്രവാസി ജീവിതത്തിനു ശേഷം കലാസാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ഏഴോം ഫൈനാർട്സ് സൊസൈറ്റി (ഫെയ്സ് ) സെക്രട്ടറി, നെരുവമ്പ്രം ജനകീയ കലാസമിതി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ഏഴോം യൂണിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതനായ എസ്.കെ. നാരായണൻ നമ്പ്യാർ-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.വി. ദാക്ഷായണി. മക്കൾ: പ്രീത, പ്രവീൺ (ബഹ്റൈൻ). മരുമക്കൾ: കെ.സി.രാജൻ, രേവതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |