നീലേശ്വരം: സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ബങ്കളത്ത് '' കേരള വികസനവും ഇടതുപക്ഷ സർക്കാറും ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ടത്തിൽ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
'പ്രവാസി ക്ഷേമവും ഇടതുപക്ഷ സർക്കാറും ' എന്ന വിഷയത്തിൽ പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദറും 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം എന്ന വിഷയത്തിൽ ഡോ.രാജഹരിപ്രസാദും സംസാരിച്ചു.കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എം രാജഗോപാലൻ എം.എൽ.എ, വി.കെ. രാജൻ, ജില്ലകമ്മറ്റിയംഗങ്ങളായ സി.പ്രഭാകരൻ, പി.ബേബി, ഏരിയസെക്രട്ടറി എം.രാജൻ, കേരള പ്രവാസി സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.കുഞ്ഞബ്ദുള്ള, കെ.നാരായണൻ, പ്രൊഫ.കെ.പി. ജയരാജൻ, പി.പി.മുഹമ്മദ് റാഫി, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.വി പ്രകാശൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |