കൊടുങ്ങല്ലൂർ: കോതപറമ്പിലെ ലോട്ടറി ഏജൻസിയിൽ നിന്നും എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ തിരിമറി നടത്തിയതായി പരാതി. ലോട്ടറി ടിക്കറ്റ് സ്ഥിരമായി എടുക്കുന്ന പുല്ലൂറ്റ് സ്വദേശി സന്തോഷിന് ഒന്നാം സമ്മാനം ലഭിച്ചതായി അറിയിക്കുകയും പിന്നീട് സമാശ്വസ്വ സമ്മാനമേ ലഭിച്ചിട്ടുള്ളൂ എന്നുള്ള വോയ്സ് മെസേജ് അയക്കുകയും പിന്നീട് ലോട്ടറി കടക്കാരന്റെ സഹോദരന് ലഭിച്ചതായി സോഷ്യൽ മീഡിയിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിലുള്ളത്. സന്തോഷ് എടുത്തിരുന്നത് 302800 നമ്പറിലുള്ള 8 ടിക്കറ്റുകളാണ്. അതിൽ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ സന്തോഷിന് 7 ടിക്കറ്റ് മാത്രമേ വിറ്റിട്ടുള്ളൂവെന്നും ഒന്നാം സമ്മാനം കടയിലാണന്നാണ് കടയുടമ പറയുന്നത്. സാധാരണയായി ഫോണിലൂടെ ടിക്കറ്റ് എടുത്തുവെക്കുന്ന സന്തോഷ് പണം ഗൂഗിൾപേ ആയോ നേരിട്ടോ നൽകാറാണ് പതിവെന്ന് പറയുന്നു. മൂന്നാറിൽ കുടുംബ സമേതം വിനോദ യാത്രയ്ക്ക് എത്തിയതിനിടയിലാണ് ലോട്ടറി സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |