SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.32 PM IST

ഗാനഗന്ധർവനായി പ്രാർത്ഥനയോടെ അയ്യന്റെ പൂങ്കാവനത്തിൽ ആരാധകൻ

ambala

അമ്പലപ്പുഴ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ശബരിമലയിൽ അയ്യപ്പന് വഴിപാട് നടത്തി പ്രാർത്ഥനയിലാണ് പുന്നപ്ര തെക്ക് കല്ലൂപ്പറമ്പിൽ അശോക് കുമാർ എന്ന മുപ്പത്തിയെട്ടുകാരൻ.

എ.ടി.എം മെഷീനുകളിൽ പണം നിറയ്ക്കുന്ന ജോലി ചെയ്യുന്ന അശോക് കുമാർ മണ്ഡലകാലം ആരംഭിക്കുമ്പോൾ ശബരിമലയിലെത്തും. തുടർന്ന് വ്രതവും പ്രാർത്ഥനയുമായി ശബരിമലയിൽ തങ്ങും. ജനുവരി 10നാണ് കെ.ജെ. യേശുദാസിന്റെ ജന്മദിനം. ഉത്രാടമാണ് നക്ഷത്രം. യേശുദാസിന്റെ ഗ്രഹനിലയടക്കമുള്ള വിവരങ്ങൾ അശോക് കുമാറിന്റെ കൈവശമുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ പാട്ടുകളുടെ വലിയ ശേഖരവും.

അശോക് കുമാറിന്റെ പിതാവ് പരേതനായ പീതാംബരൻ തമിഴ് ഗായകനും കർണാടക സംഗീതജ്ഞനും അഭിനേതാവുമായിരുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പേരാണ് പിതാവ് മക്കളായ അശോക് കുമാറിനും അമ്പിളിക്കും നൽകിയത്.

ചുവരുകൾ നിറയും യേശുദാസ് ചിത്രങ്ങൾ

നിർമ്മാണം നടക്കുന്ന വീടിന്റെ ചുവരുകൾ നിറയെ യേശുദാസിന്റെ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കാനൊരുങ്ങുകയാണ് ഈ ആരാധകൻ. ഇതിനായി ചിത്രകാരനുമായി കരാറൊപ്പിട്ടു. അശോക് കുമാറിന്റെ സോഷ്യൽ മീഡിയ പേജുകളിലും നിറഞ്ഞുനിൽക്കുന്നത് യേശുദാസാണ്. യേശുദാസ് ആലപ്പുഴയിൽ എത്തിയാൽ അശോക് കുമാറും അവിടെ ഓടിയെത്തിയിരിക്കും.

""

കുട്ടിക്കാലം മുതൽ യേശുദാസിന്റെ പാട്ടുകളോടായിരുന്നു കൂടുതൽ ഇഷ്ടം. ഇതാണ് അദ്ദേഹത്തിന്റെ ആരാധകനാകാൻ കാരണം.

അശോക് കുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.