തിരുവനന്തപുരം: പാലക്കാട് അഗളി സി.എച്ച്.സിയിൽ ഇന്ന് മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഗൈനക്കോളജി, ശിശുരോഗം, പോസ്റ്റ് കൊവിഡ് ക്ലിനിക്ക് -പൾമണോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒ.പികളാണ് ആരംഭിക്കുന്നത്. അട്ടപ്പാടി മേഖലയിൽ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഗളി സി.എച്ച്.സിയിൽ സ്പെഷ്യാലിറ്റി ഒ.പികൾ സ്ഥാപിച്ചത്. ഇതോടെ ആ മേഖലയിലെ ഗർഭിണികൾക്ക് പരിശോധനയ്ക്കായി അധിക ദൂരം യാത്ര ചെയ്യാതെ ഈ ഒ.പി സേവനം പ്രയോജനപ്പെടുത്താനാകും. ഇവരുടെ പ്രസവവും തുടർചികിത്സയും കോട്ടത്തറ ആശുപത്രിയിലായിരിക്കും നടത്തുക. നിലവിലുള്ള 24 മണിക്കൂർ അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |