SignIn
Kerala Kaumudi Online
Friday, 19 April 2024 6.48 AM IST

ഇടുക്കി  എസ്എഫ്ഐ  പ്രവർത്തകന്റെ  കൊലപാതകം;  കാമ്പസിന്  പുറത്തുവച്ചാണ്  ആക്രമണം നടന്നതെന്ന്  പ്രിൻസിപ്പാൾ

dheeraj

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം കാമ്പസിന് പുറത്തുവച്ചാണ് നടന്നതെന്ന് ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ എംജെ ജലജ പറഞ്ഞു. കാമ്പസിനകത്തു വച്ച് സംഘർഷമൊന്നും നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമാധാനപരമായാണ് പുരോഗമിച്ചതെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട ധീരജ്. തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്, കോളേജിനകത്ത് പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നെന്നും പ്രിൻസിപ്പാൾ പറഞ്ഞു. എന്നാൽ കൊലപാതകം കോൺഗ്രസ് ആസൂത്രതമായി നടത്തിയതാണെന്ന് സിപിഎം നേതാവ് എംഎം മണി എംഎൽഎ ആരോപിച്ചു. പുറത്തു നിന്നെത്തിയവരാണ് ധീരജിനെ കൊലപ്പെടുത്തിയത്. സംഘർഷമുണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എംഎം മണി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI SFI WORKER MURDER, PRINCIPAL SAYS ATTACK TOOK PLACE OUT OF CAMPUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.