SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.10 AM IST

'പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു"; ദിലീപിന്റെ സന്തതസഹചാരിക്കെതിരെ ഗുരുതര ആരോപണവുമായി ആലപ്പി അഷ്‌റഫ്

alappy

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അടുത്തിടെ പുതിയ വെളിപ്പെടുത്തൽ പലതും വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന്റെ പേരിൽ നടനെതിരെ കഴിഞ്ഞ ദിവസമാണ് പുതിയ കേസ് പൊലീസെടുത്തത്. ഇപ്പോഴിതാ ദിലീപിനെതിരെ പുതിയൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. തന്നെയും ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

'ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു.....ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച"കുട്ടനാടൻ മാർപാപ്പ "എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടൻ . അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് " അഷ്റഫിക്കാ... സൂക്ഷിക്കണെ.. " എന്ന്.ഞാനോ... എന്തിന് ...?.ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..

നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു. എന്റെ പേരു കേട്ടതുംഅയാൾ ക്ഷുഭിതനായി ."ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം".ഇതായിരുന്നു അയാളുടെ ഭീഷണി. ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി. അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.അന്ന് ഞാനതത്ര കാര്യമാക്കിയില്ല ... ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും.മരണം വരെ നീതിക്കായ് അവൾക്കൊപ്പം."

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, DILEEP, CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.