തിരുവനന്തപുരം:ഇടുക്കി എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചനവും പ്രതിഷേധവും രേഖപ്പെടുത്തി.
വിദ്യാർത്ഥി മനസുകളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കലാലയങ്ങളിൽ അക്രമങ്ങളും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ് കെ.എസ്.യു. ഈ പൈശാചിക മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം.നാടിന്റെ സമാധാനം തകർക്കുന്ന കോൺഗ്രസ് കൊലക്കത്തി താഴെ വയ്ക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |