ന്യൂയോർക്ക് : ടെലിവിഷൻ വിഭാഗത്തിൽ മികച്ച നടിയ്ക്കുള്ള ( ഡ്രാമ ) പുരസ്കാരത്തിനൊപ്പം ഗോൾഡൻ ഗ്ലോബിന്റെ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എം.ജെ റോഡ്രിഗ്വസ് എന്ന മിഷേല ആന്റണിയ ജേ റോഡ്രിഗ്വസ്. ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ട്രാൻജെന്റർ നടിയാണ് ഗായിക കൂടിയായ 31 കാരിയായ എം.ജെ റോഡ്രിഗ്വസ്. 2010 മുതൽ തിയേറ്റർ, ടെലിവിഷൻ, സിനിമാ അഭിനയ രംഗത്ത് എം.ജെ റോഡ്രിഗ്വസ് സജീവമാണ്.
ഗോൾഡൻ ഗ്ലോബിൽ വ്യക്തിഗത പുരസ്കാരം നേടുന്ന ആദ്യ കൊറിയൻ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 77 കാരനായ ഒ യിഓംഗ് സു. ' ദ സ്ക്വിഡ് ഗെയിം " എന്ന ദക്ഷിണ കൊറിയൻ സർവൈവൽ ഡ്രാമാ സീരീസിലൂടെ മികച്ച സഹനടനുള്ള ( ടെലിവിഷൻ ) പുരസ്കാരമാണ് ഒ യിഓംഗ് സു നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |