തിരുവനന്തപുരം: ഇന്നലെ 5797 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 147 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5309 പേർ സമ്പർക്കരോഗികളാണ്. 320പേരുടെ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 2796 പേർ രോഗമുക്തി നേടി.
17 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം : സംസ്ഥാനത്ത് 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതർ. 13 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 345 പേർക്കാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇതിൽ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 231 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 78 പേരും ഉൾപ്പെടുന്നു. 34 പേർ സമ്പർക്കരോഗികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്ന രണ്ടു പേരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |