ഇടുക്കി: സ്വന്തം മകന് തുല്യം സ്നേഹിച്ച ധീരജിന്റെ മരണം വിശ്വസിക്കാനാകാതെ മാതൃസഹോദരി. ഇടുക്കി കഞ്ഞിക്കുഴിയിലാണ് ധീരജിന്റെ മാതാവിന്റെ ചേച്ചി പുതുവീട്ടിൽ ഗീതയും കുടുംബവും താമസിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന ധീരജ് ഇടയ്ക്ക് ഗീതയുടെ വീട്ടിൽ വന്ന് താമസിക്കുമായിരുന്നു. പരീക്ഷയായതിനാൽ ഗീതയുടെ മകന്റെ കുട്ടിയുടെ നൂലുകെട്ടിന് വരാനാകില്ലെന്ന് പറയാൻ ധീരജ് ഞായറാഴ്ച വിളിച്ചിരുന്നു. ഇതായിരുന്നു അവസാനമായി ധീരജുമായുള്ള സംഭാഷണം.
ഉച്ചയ്ക്കുള്ള വാർത്തയിലാണ് മരണ വിവരം അറിഞ്ഞത്. കണ്ണൂരിൽ നിന്ന് ബന്ധുക്കൾ വിളിച്ച് വിവരം പറഞ്ഞതോടെ മെഡിക്കൽ കോളേജിലേക്ക് പുറപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |