SignIn
Kerala Kaumudi Online
Thursday, 28 March 2024 5.16 PM IST

സി.പി.എമ്മിന് ഓന്തിന്റെ സ്വഭാവം:കെ.സുധാകരൻ

-sudhakaran

കണ്ണൂർ: ആരുമായും സഖ്യമുണ്ടാക്കാൻ മടിയില്ലാത്ത സി.പി.എമ്മിന് ഓന്തിന്റെ സ്വഭാവമാണെന്നും സന്ദർഭത്തിനും കാലത്തിനുമനുസരിച്ച് നിറം മാറുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിമർശിച്ചു. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിന് ശക്തിയില്ലെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരിയുടെ ഉപദേശം കോൺഗ്രസിന് വേണ്ട. ജനവികാരം കെ റെയിലിന് എതിരാണ്. അഹമ്മദാബാദ് - മുംബയ് ബുള്ളറ്റ് ട്രെയിനിനെതിരെ ഇവർ സമരം ചെയ്തു. അവിടെ സമരം, ഇവിടെ വികസനം എന്ന നയം എന്തുകൊണ്ടാണ്.

വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സി.പി.എമ്മിന് യാതൊരു ധാർമ്മികതയുമില്ല. തലശേരി കലാപ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണ് കൂത്തുപറമ്പിൽ പിണറായി വിജൻ ജയിച്ചതെന്നും സുധാകരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.