തിരുവനന്തപുരം: പൊലീസ് അക്കാഡമി ഡയറക്ടറായ എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയിലേക്ക് മാറ്റി നിയമിച്ചു. പരിശീലന വിഭാഗം എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് പൊലീസ് അക്കാഡമി ഡയറക്ടറുടെ അധിക ചുമതല നൽകി. ഈ മാസം ആദ്യമാണ് പരിശീലന വിഭാഗം എ.ഡി.ജി.പിയായിരുന്ന യോഗേഷ് ഗുപ്തയെ പൊലീസ് അക്കാഡമി ഡയറക്ടറാക്കിയത്. പരിശീലന വിഭാഗം എ.ഡി.ജി.പിക്ക് കീഴിലാണ് പൊലീസ് അക്കാഡമി. യോഗേഷ് ഗുപ്തയെക്കാൾ ജൂനിയറായ ബൽറാം കുമാർ ഉപാദ്ധ്യായയെ പരിശീലന വിഭാഗത്തിന്റെ തലവനായി നിയോഗിച്ചത് വിവാദമായതോടെയാണ് സ്ഥലംമാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |