കൊട്ടിയം: ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് അക്രമിസംഘം കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് നെസ്മൽ ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് നജീബ് നവാബ്, ആനന്ദ് എബി, കാർത്തിക, ശ്രീഹരി, അഭിജിത്ത്, ജാസീർ എന്നിവർ സംസാരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ
ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |