കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ ഹൊസ്ദുർഗ്ഗ് താലൂക്ക് പ്രതിനിധി സമ്മേളനം പി സ്മാരക മന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറി അഡ്വ. രമേഷ് യാദവ് മുഖ്യപ്രഭാഷണം നടത്തി. ബാബു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാമൻ മേസ്ത്രി , ജില്ലാ പ്രസിഡന്റ് കെ.എം.ദാമോദരൻ,സെക്രട്ടറി ബാബു മാണിയൂർ എന്നിവർപ്രസംഗിച്ചു.കമലാക്ഷൻ ജയപുരം പ്രവർത്തന റിപ്പോർട്ടും വരവുചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കമലാക്ഷൻ ജയപുരം (പ്രസിഡന്റ്) കുഞ്ഞിക്കണ്ണൻ തണ്ണോട്ട് , യശോദ കരുവാക്കോട് (വൈസ്പ്രസിഡന്റുമാർ), കെ.പി.അനിൽ കുമാർ (സെക്രട്ടറി), മോഹനൻ രാവണീശ്വരം, തമ്പാൻ കാമലം (ജോയിന്റ് സെക്രട്ടറിമാർ ), സതീശൻ കൊടവലം (ഖജാൻജി)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |