SignIn
Kerala Kaumudi Online
Friday, 19 April 2024 1.20 PM IST

മന്ത്രി വി. ശിവൻകുട്ടിക്ക് ജന്മനാടിന്റെ സ്നേഹാദരം

1

ശ്രീകാര്യം: മന്ത്രി വി. ശിവൻകുട്ടിക്ക് ജന്മനാടായ ചെറുവയ്ക്കലിൽ സ്വീകരണം നൽകി. ചെറുവയ്‌ക്കൽ ഗവ.യു.പി. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ മന്ത്രിക്ക് അദ്ദേഹത്തിന്റെ സഹപാഠികളും സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളും ചേർന്നാണ് സ്വീകരണം നൽകിയത്.

ചെറുവയ്ക്കൽ ഗവ.യു.പി.സ്‌കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വി. ശിവൻകുട്ടിക്ക് സ്നേഹാദരം സമ്മാനിച്ചു. സംഘാടക സമിതി ചെയർമാനും മുൻ വാർഡ് കൗൻസിലറും കോൺഗ്രസ് നേതാവുമായ അലത്തറ അനിൽകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ മുൻ എം.എൽ.എ ബി. സത്യൻ മുഖ്യാതിഥിയായിരുന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും അബുദാബി പ്രവാസി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ തയ്യാറാക്കിയ ' വി. ശിവൻകുട്ടി ഇന്നലെകളിലൂടെ ' എന്ന ദൃശ്യാവിഷ്‌കാരം ചടങ്ങിൽ പ്രദർശിപ്പിച്ചു.

സി.പി.ഐ കഴക്കൂട്ടം മണ്ഡലം കമ്മിറ്റിഅംഗം ആർ. ശരത്ചന്ദ്രൻ നായർ, ഡി.സി.സി സെക്രട്ടറി ചെറുവയ്‌ക്കൽ പദ്മകുമാർ, എസ്. സുരേഷ്‌കുമാർ, സ്‌കൂൾ പ്രധാനാദ്ധ്യാപിക ജി.എസ്. ഉഷാകുമാരി, പി.ടി.എ പ്രസിഡന്റ് എ. ശിവപ്രസാദ്, മുൻ കൗൺസിലർ കെ.ഒ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.