ന്യൂഡൽഹി: കൊവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് അന്തർ സംസ്ഥാന യാത്രയ്ക്കും ആശുപത്രി ചികിത്സ പൂർത്തിയായവർക്കും ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്ന് ഐ.സി.എം.ആറിന്റെ പുതിയ മാർഗരേഖ. രോഗ ലക്ഷണങ്ങളില്ലാത്തവർക്കും പരിശോധന വേണ്ട. പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടികയിലുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്ക് മാത്രം പരിശോധന നടത്തിയാൽ മതി. കൊവിഡ് പരിശോധനയുടെ പേരിൽ ശസ്ത്രക്രിയകളും പ്രസവങ്ങളും മാറ്റിവയ്ക്കരുത്. അത്യാവശ്യമെങ്കിൽ രോഗിയെ പരിശോധനാ സൗകര്യമുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റണം. കൊവിഡ് ലക്ഷണമില്ലെങ്കിൽ ഗർഭിണികൾക്ക് ലേബർമുറിയിലും ശസ്ത്രക്രിയയുടെ ഭാഗമായി മറ്റ് രോഗികൾക്കും പരിശോധന വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |