തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെൺവാണിഭ സംഘത്തെ പിടികൂടി. മെഡിക്കൽ കോളേജിന് എതിർവശം ചാലക്കുഴി റോഡിലെ നിർമ്മല ആശുപത്രിക്ക് സമീപത്തുള്ള ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്തായിരുന്നു പെൺവാണിഭം. ഇതിന്റെ നടത്തിപ്പുകാരായ മണക്കാട് ഓട്ടുകാൽ വിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി. തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒൻപത് പേരെ മെഡിക്കൽകോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 28കാരിയായ അസാം സ്വദേശിനിയും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നര ലക്ഷത്തോളം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പെൺവാണിഭം നടത്തുന്നതായി മെഡിക്കൽകോളേജ് എസ്.എച്ച്.ഒ പി.ഹരിലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്.ഐമാരായ പ്രശാന്ത്, പ്രിയ, വിജയബാബു, സജു, എ.എസ്.ഐമാരായ ശ്രീകുമാർ, ബിജു, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, അനിൽകുമാർ, സി.പി.ഒമാരായ ബിമൽ മിത്ര, ബിനു, ബിപിൻ, റൂബി, അഞ്ജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |