കൊല്ലം: പത്താം ക്ലാസുകാരിയായ ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് അറസ്റ്റിലായത്. രമാ കണ്ണൻ, കണ്ണൻ ദാസ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പമ്പാ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി ഇപ്പോൾ എട്ടുമാസം ഗർഭിണിയാണ്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു പ്രതി ജയകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് മദ്യം നൽകി സൗഹൃദത്തിലായി. ഇവർ ഈ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു.
വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് പത്താം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ കൊല്ലത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.