കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ കണ്ടിരിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന കാശ്മീരിലെ ഒരു പെൺകുട്ടിയുടെ വീഡിയോയാണ്. തന്റെ വീട്ടിലേക്കുള്ള വഴി ചെളി നിറഞ്ഞിരിക്കുകയാണ്, അതുകൊണ്ടുതന്നെ അതിഥികൾക്കൊന്നും വീട്ടിലേക്ക് വരാൻ സാധിക്കുന്നില്ലെന്നാണ് പെൺകുട്ടി പരാതിപ്പെടുന്നത്.
2.08 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ മൊബൈൽ ഉപയോഗിച്ച് പകർത്തിയത് കുട്ടിയുടെ അമ്മയാണ്.
Meet Youngest reporter from the #Kashmir Valley. pic.twitter.com/4H6mYkiDiI
— Sajid Yousuf Shah (@TheSkandar) January 9, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |