മിനിസോട്ട : അമേരിക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തിൽ രണ്ട് നഗരങ്ങളിലേയും മിക്ക വഴികളും താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹൈവേകളിലൂടെയും മൗണ്ട് പാസുകളിലൂടെയുമുള്ള യാത്ര നിരോധിച്ചു. പ്രദേശത്ത് നിന്നും ലക്ഷക്കണത്തിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഈ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |