SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.30 PM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം സോളാപ്പൂരിൽ

malabar

 മഹാരാഷ്‌ട്രയിലെ 13-ാം ഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതിയുടെ ഭാഗമായി മഹാരാഷ്‌ട്രയിലെ സോളാപ്പൂരിൽ പുതിയ ഷോറൂം തുറന്നു. ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ലാറ്റ്‌ഫോമിൽ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ സോളാപ്പൂർ മേയർ ശ്രീകാഞ്ചന യാന്നം ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മഹാരാഷ്‌ട്രയിൽ മലബാർ ഗോൾഡിന്റെ 13-ാം ഷോറൂമാണിത്. 6,000 ചതുരശ്രഅടിയിൽ സോളാപ്പൂരിലെ വി.ഐ.പി റോഡിലാണ് ഷോറൂം. മലബാർ ഗോൾഡ് ഈമാസം തുറക്കുമെന്ന് പ്രഖ്യാപിച്ച 22 പുത്തൻ ഷോറൂമുകളിൽ രണ്ടാമത്തേതാണിത്. ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യമാണ് ഷോറൂമിലുള്ളതെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, വെസ്‌റ്റ് ഇന്ത്യ റീജിയണൽ ഹെഡ് എ.ടി. ഫൻസീം അഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.