SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.17 PM IST

അക്രമത്തിന് ആഹ്വാനം ചെയ്തത് കെ. സുധാകരൻ, കൃത്യമായ ഗൂഢാലോചനയുണ്ടെന്ന്: എം.വി. ജയരാജൻ

mvj

കണ്ണൂർ :കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരൻ തുടർച്ചയായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സുധാകരന്റെ വാക്കുകൾ അണികൾക്ക് പ്രചോദനമാവുകയാണെന്നും കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ കൊലപാതകികളെ ന്യായീകരിച്ചത് വേണ്ടപ്പെട്ട ആളായതിനാലാണെന്നും കണ്ണൂരിൽ മാദ്ധ്യമങ്ങളോട് ജയരാജൻ പറഞ്ഞു.

അക്രമവും തിരിച്ചടിയും സി.പി. എം നയമല്ലെന്നും സമാധാനപരമായ ജനകീയ പ്രതിഷേധമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. എസ്.എഫ്‌.ഐക്കാർ വഴിക്ക് വച്ച ചെണ്ട അല്ലെന്നും സി.പി. എം ഭൂമിയോളം ക്ഷമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കൈയിലായി : പി.ജയരാജൻ

കണ്ണൂർ : കെ. സുധാകരൻ പ്രസിഡന്റായതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കൈയിലായെന്ന് സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം പി .ജയരാജൻ പറഞ്ഞു. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുന്നതാണെന്നും വിദ്യാർഥികളല്ല കൊലപാതകം നടത്തിയതെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.സുധാകരന്റെ കണ്ണൂർ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും കോൺഗ്രസിലുള്ളവർ തന്നെ ഇതിനെ എതിർക്കുമെന്ന് കരുതുന്നുവെന്നും പി. ജയരാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.