തൃക്കാക്കര: പുതിയ വിസിലിംഗ് പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വേൾഡ് ഒഫ് വിസിലേഴ്സും സ്പർശനം ആർട്ട്സും സംയുക്തമായി ഒരുക്കുന്ന "മിന്നൽ മുരളി വിസിൽ ഗാന മത്സരത്തിലേക്ക് " അപേക്ഷകൾ ക്ഷണിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ മിന്നൽ മുരളി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ "ഉയിരേ.. " വിസിൽ ചെയ്ത് 3 മിനിറ്റിൽ കുറയാത്ത വീഡിയോ അയച്ചു തരണം. ഇതിനായി ഏതുതരം കരോക്കെ ആപ്പുകളും ഉപയോഗിക്കാം. സൗണ്ട് എഫക്ടുകൾ പരമാവധി കുറച്ച് നല്ല പ്രസന്റേഷൻ ആയിരിക്കണം. വീഡിയോയിൽ മറ്റ് എഡിറ്റിങ്ങുകൾ പാടില്ല. വിവരങ്ങൾക്ക് 8281950316.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |