SignIn
Kerala Kaumudi Online
Saturday, 20 April 2024 2.10 AM IST

തിരൂർ മുച്ചിലോട്ട് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം

muchilot
കരിപ്പോടി തിരൂർ മുച്ചിലോട്ട് യു. എ. ഇ. കൂട്ടായ്‌മയുടെ കുടുംബ സംഗമം ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് യു.എ.ഇ. കൂട്ടായ്മ (കെ.ടി. കെ) കുടുംബസംഗമം നടത്തി. ക്ഷേത്ര സ്ഥാനികരെ ആദരിച്ചു. ശ്രീശക്തി ഓഡിറ്റോറിയത്തിൽ ക്ഷേത്ര സ്ഥാനികരുടെ സാന്നിദ്ധ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന യോഗം എഴുത്തുകാരനും കവിയുമായ ദിവാകരൻ വിഷ്ണുമംഗലം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ അണിഞ്ഞ അദ്ധ്യക്ഷത വഹിച്ചു.കണ്ണങ്ങാട്ട് ഭാഗവതിയുടെ സ്ഥാനികൻ മുരളി കോമരം, കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭരണ സമിതി പ്രസിഡന്റ് തമ്പാൻ ചേടിക്കുന്ന്, സെക്രട്ടറി അമ്പു ഞെക്ലി, പ്രവാസി കൂട്ടായ്‌മ മുൻ പ്രസിഡന്റ് നാരായണൻ കണിയമ്പാടി, പ്രോഗ്രാം ജനറൽ കൺവീനർ നാരായണൻ കളനാട്, മാതൃ സമിതി സെക്രട്ടറി ഷൈന മുരളി, മുൻ പ്രസിഡന്റ് ബാലചന്ദ്രൻ കണിയമ്പാടി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MUCHILOT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.