കൊച്ചി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയിൽ മുളന്തുരുത്തി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, വടവുകോട്, കോതമംഗലം ബ്ലോക്ക് പഞ്ചായത്തുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. പരമാവധി 90 ദിവസത്തേയ്ക്ക് രാത്രി സമയങ്ങളിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വെറ്ററിനറി ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഈമാസം 14ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11ന് എറണാകുളം സൗത്ത് ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വിരമിച്ച വെറ്ററിനറി ഡോക്ടർമാരേയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0484 2360648.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |